കോൺഗ്രസ് നിലകൊള്ളുന്നത് വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും വേണ്ടി, ഹരിയാന ഭിന്നിപ്പിനെ അംഗീകരിക്കില്ല: പ്രധാനമന്ത്രി

ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും ബിജെപിയെ തെരഞ്ഞെടുക്കും എന്ന ആത്മവിശ്വാസം യാത്രയിലൂടെ ലഭിച്ചെന്നും പ്രധാനമന്ത്രി
കോൺഗ്രസ് നിലകൊള്ളുന്നത് വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും വേണ്ടി, ഹരിയാന ഭിന്നിപ്പിനെ അംഗീകരിക്കില്ല: പ്രധാനമന്ത്രി
Published on



ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത്. നിഷേധാത്മക രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും പ്രധാനമന്ത്രി വിമർശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ഹരിയാനയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. ഭിന്നിപ്പിനെ അവർ അംഗീകരിക്കില്ല.

ALSO READ: പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി

ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും ബിജെപിയെ തിരഞ്ഞെടുക്കും എന്ന ആത്മവിശ്വാസം യാത്രയിലൂടെ ലഭിച്ചെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. 2014 മുതൽ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി ഹരിയാനയിലെ ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിനും എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ ഹിമാചലിലെ കോൺഗ്രസ് സർക്കാർ പരാജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് എന്നാൽ അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം എന്നിവയുടെ ഉറപ്പാണെന്ന് ഹരിയാനയിലെ ജനങ്ങൾക്ക് അറിയാം. അച്ഛൻ്റെയും മകൻ്റെയും രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന ലക്ഷ്യം സ്വാർത്ഥത മാത്രമാണ്. ഹിമാചൽ മുതൽ കർണാടക വരെയുള്ള കോൺഗ്രസ് സർക്കാരുകളുടെ പരാജയം ജനങ്ങൾ കണ്ടതാണ്. അതുകൊണ്ട് ഹരിയാനയിലെ ജനങ്ങൾക്ക് ആ പാർട്ടിയെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷത്തിരിക്കുന്ന സമയത്താണ് കോൺഗ്രസിനുള്ളിൽ ചേരിപ്പോരുകൾ നടക്കുന്നത്. ഹരിയാനയിൽ സ്ഥിരതയുള്ള ഒരു സർക്കാർ നൽകാൻ പാർട്ടിക്ക് കഴിയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന് ഒരിക്കലും ഇന്ത്യയെ ശക്തമാക്കാൻ കഴിയില്ല. ഇന്ന് ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും ഇന്ത്യയിലേക്കാണ്. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ഹരിയാനയിലെ ജനങ്ങൾ തെരഞ്ഞെടുത്തത്. അത് വീണ്ടും ആവർത്തിക്കണമെന്നും പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർഥിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com