"അസാധാരണമായ കളി, അസാധാരണ റിസൾട്ട്"; ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
"അസാധാരണമായ കളി, അസാധാരണ റിസൾട്ട്"; ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി
Published on

ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു നരേന്ദ്ര മോദിയുടെ പ്രശംസ. അസാധാരണമായ കളിയും അസാധാരണ റിസൾട്ടുമാണെന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.


ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നെന്ന് പ്രധാനമന്ത്രി കുറിച്ചു. "ടൂർണമെന്റിലുടനീളം അവർ അത്ഭുതകരമായാണ് കളിച്ചത്. മികച്ച ഓൾറൗണ്ട് പ്രകടനത്തിന് ടീമിന് അഭിനന്ദനങ്ങൾ,"- നരേന്ദ്ര മോദിയുടെ കുറിപ്പിൽ പറയുന്നു.

ദുബായിൽ വെച്ച് നടന്ന ഫൈനലിൽ കരുത്തരായ ന്യൂസിലൻഡ് ടീമിനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് രോഹിത് ശർമയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി നേട്ടമാണിത്. 2002ലും 2013ലുമാണ് മുമ്പ് ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ടീം മൂന്ന് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്നത്. ഒരു മത്സരത്തിൽ പോലും തോൽവി കാണാതെയാണ് ഇന്ത്യ ട്രോഫി കരസ്ഥമാക്കിയതെന്നതും പ്രസക്തമാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com