പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം 21 മുതൽ

ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ,ജപ്പാൻ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം 21 മുതൽ
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഈ മാസം 21 മുതൽ ആരംഭിക്കും. ക്വാ‍ഡ് രാജ്യങ്ങളുടെ വാർഷിക കൂട്ടായ്മയിലും യുഎൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. 22ന് ന്യൂയോർക്കിലെ ഇന്ത്യൻ പ്രവാസി കൂട്ടായ്മയെ അഭിസംബോധന ചെയ്യും.

ഡെലാവെയറിലെ വിൽമിങ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുക. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനാണ് ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുക. കഴിഞ്ഞ ഒരു വർഷമായി ക്വാഡ് കൈവരിച്ച പുരോഗതിയും ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇൻഡോ-പസഫിക് മേഖലയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ,ജപ്പാൻ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.
2025ലെ അടുത്ത ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


Also Read: ജമ്മു കശ്മീരിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com