
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിൽ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ചീഫ് ജസ്റ്റിസിന്‍റെ ഡല്‍ഹിയിലെ വീട്ടില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചന്ദ്രചൂഡിനും ഭാര്യക്കും ഒപ്പം പ്രധാനമന്ത്രി ഗണപതി വിഗ്രഹത്തിനു മുന്നില്‍ ആരതിയുഴിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെ രൂക്ഷമായാണ് നിയമ, രാഷ്ട്രീയ രംഗത്തുള്ളവർ വിമർശിക്കുന്നത്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് പറഞ്ഞു. ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇത് ജുഡീഷ്യറിക്ക് തെറ്റായ സന്ദേശം നൽകുമെന്നും മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൻ അഭിപ്രായപ്പെട്ടു. എക്‌സിക്യൂട്ടീവിൽ നിന്ന് പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുകയും സർക്കാർ ഭരണഘടനയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ജുഡീഷ്യറിയുടെ ചുമതല. എക്സിക്യൂട്ടിവും ജുഡീഷ്യറിയും കൈയകലത്തിൽ തുടരേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ALSO READ: മണിപ്പൂരിൽ പ്രക്ഷോഭം കനക്കെ സംസ്ഥാനം വിട്ട് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ; സിആർപിഎഫിനെ വിന്യസിക്കുന്നത് തടയാൻ കുക്കികൾ
ജനങ്ങൾ സംശയിക്കുമെന്നായിരുന്നു ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ വിമർശനം. ഭരണഘടനയുടെ സംരക്ഷകർ രാഷ്ട്രീയ നേതാക്കളെ കണ്ടാൽ ജനങ്ങൾക്ക് സംശയമുണ്ടാകുമെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട് പറഞ്ഞു.