
കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂടിയിടിച്ച് അപകടം. ഇരു ബസിലെയും ഡ്രൈവർമാരടക്കം നാലുപേരുടെ നില ഗുരുതരം. 20 ഓളം യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. കുറ്റ്യാടി കോഴിക്കോട് പാതയിൽ കോളിയോട്ട് താഴത്താണ് അപകടം നടന്നത്.ഇരു ബസുകളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റവരെ അത്തോളിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസിൻ്റ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
UPDATING...............