പ്രിയങ്ക ഗാന്ധിക്ക് വയനാട് കൊട്ട കണക്കിന് വോട്ട് ലഭിക്കും; ബിജെപിയെ സഹായിക്കുന്നത് പിണറായി: പി.കെ. ബഷീർ

യുഡിഎഫിന് അനുകൂലമാണ് വയനാട്. പരമാവധി വോട്ടർമാരെ നേരിട്ട് കാണുമെന്നും പി.കെ. ബഷീർ
പ്രിയങ്ക ഗാന്ധിക്ക് വയനാട് കൊട്ട കണക്കിന് വോട്ട് ലഭിക്കും; ബിജെപിയെ സഹായിക്കുന്നത് പിണറായി: പി.കെ. ബഷീർ
Published on



പ്രിയങ്ക ഗാന്ധിക്ക് വയനാട് മണ്ഡലത്തിൽ കൊട്ട കണക്കിന് വോട്ട് ലഭിക്കുമെന്ന് മുസ്‌ലിംലീഗ് നേതാവും ഏറനാട് എംഎൽഎയുമായ പി.കെ. ബഷീർ. വയനാട് കോൺഗ്രസിന്റെ കെട്ടുറപ്പുള്ള ഇടമാണ്. ഇവിടെ വന്ന് ജയിച്ച് കയറാമെന്ന് ആരുംകരുതണ്ട. യുഡിഎഫിന് അനുകൂലമാണ് വയനാട്. പരമാവധി വോട്ടർമാരെ നേരിട്ട് കാണുമെന്നും പി.കെ. ബഷീർ പറഞ്ഞു.

ലീഗിന്റെ കൊടി യുഡിഎഫ് പ്രചാരണങ്ങളിൽ എല്ലായിടത്തും ഉപയോഗിക്കണമെന്ന് നിർബദ്ധമില്ല. മാധ്യമങ്ങളാണ് ഇത് അനാവശ്യ വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ രണ്ടിടത്ത് മത്സരിച്ചത് വലിയ അപരാധമല്ല. നിരവധി നേതാക്കൾ രണ്ടിടത്ത് മത്സരിച്ചിട്ടുണ്ട്. മോദിയും ഇന്ദിരാഗാന്ധിയും ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ രണ്ടിടങ്ങളിൽ മത്സരിച്ചിട്ടുണ്ടെന്നും പി.കെ. ബഷീർ പറഞ്ഞു.


സരിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിന് പാലക്കാട് നാണക്കേടാണെന്നും പി കെ ബഷീർ പറഞ്ഞു. എകെജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തത് സിപിഎമ്മിൻ്റെ ഗതികേടാണ്. പാലക്കാട് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും പി.കെ ബഷീർ പറഞ്ഞു. ഖുശ്ബു ഉൾപ്പെടെ മത്സര രംഗത്ത് ഇറങ്ങുമല്ലോ എന്ന ചോദ്യത്തിന് ഇത് അഭിനയ മത്സരം അല്ലല്ലോ നടക്കുന്നത് എന്നായിരുന്നു മറുപടി

എട്ട് വർഷം പിണറായി ഭരിച്ചിട്ടും പിണറായിയുടെ മണ്ഡലം അടക്കം എന്നെ പിന്തുണച്ചു. എനിക്ക് കണ്ണൂരിൽ സിപിഎമ്മിന്റെ വോട്ട് ലഭിച്ചു. പണമുണ്ടാക്കാൻ മാത്രം അറിയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പി.കെ. ബഷീർ പറഞ്ഞു. ബിജെപിയുട ഔദാര്യം കൈപ്പറ്റുന്നത് ആരാണ്.

പിണറായി കേസിൽ കുടുങ്ങാതിരിക്കാൻ ആണ് ബിജെപിയെ സഹായിക്കുന്നത്. കെ. സുരേന്ദ്രനെ കുഴൽപണ കടത്തിൽ സഹായിച്ചതിനാണ് പിണറായിയുടെ പേരിൽ കേന്ദ്ര ഏജൻസികൾ കേസെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഒരു നിഴൽ ആണെന്നും പി.കെ. ബഷീർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com