ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി; നയിക്കാൻ ജോർജ് ജെ. മാത്യു

കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി; നയിക്കാൻ ജോർജ് ജെ. മാത്യു
Published on

ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുമായി പുതിയ പാർട്ടി രൂപീകരിക്കുന്നു. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് പാർട്ടി. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ചകൾ നടത്തിയെന്നാണ് സൂചന. ഇന്ന് കോട്ടയത്ത് നടക്കുന്ന യോഗത്തിൽ തുഷാർ വെളളാപ്പള്ളി അടക്കം പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാർട്ടിയിലെത്തിക്കാനാണ് നേതാക്കളുടെ നീക്കം.

ക്രൈസ്തവ മേഖലയിൽ നിന്നും സ്വതന്ത്ര രാഷ്ട്രീയ സംഘടനാ രൂപീകരണ സൂചനകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ബിജെപി ചായ്‌വോടെയുള്ള പാർട്ടിയാണ് നിലവിൽ രൂപീകരിക്കപ്പെടുന്നത്. ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശേരി ബിഷപ് റെമിജിയസ് ഇഞ്ചനാനിയേൽ ന്യൂസ്‌ മലയാളത്തോട് നേരത്തെ പറഞ്ഞിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com