"മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി"; ലിസ്റ്റിന്‍ സ്റ്റീഫനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് സാന്ദ്രാ തോമസ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം
"മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി"; ലിസ്റ്റിന്‍ സ്റ്റീഫനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് സാന്ദ്രാ തോമസ്
Published on



ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവ മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. ലിസ്റ്റിന്റെ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടു. അതിനാല്‍ ലിസ്റ്റിനെ നിര്‍മാതാക്കളുടെ സംഘടയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സാന്ദ്രാ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം.


സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ് . എന്നാല്‍ ഇന്നലെ ഒരു പൊതുവേദിയില്‍ വെച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും ) പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയില്‍ കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com