'10 ദിവസത്തിനുള്ളിൽ ഈടില്ലാതെ 10 ലക്ഷം'; പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ പേരിൽ കൊല്ലത്ത് തട്ടിപ്പ്

തഴുത്തല സ്വദേശിനികളായ രമ്യ, അനീഷ എന്നിവരാണ് തട്ടിപ്പ് നടത്തിയത് ഇവർക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
'10 ദിവസത്തിനുള്ളിൽ ഈടില്ലാതെ 10 ലക്ഷം'; പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ പേരിൽ കൊല്ലത്ത് തട്ടിപ്പ്
Published on

പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയുടെ പേരിൽ കൊല്ലത്ത് തട്ടിപ്പെന്ന് പരാതി. 10 ദിവസത്തിനുള്ളിൽ ഈടില്ലാതെ 10 ലക്ഷം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ലോൺ പാസാകണമെങ്കിൽ ഗുണഭോക്തൃവിഹിതമെന്ന പേരിൽ 23000 രൂപ നൽകണം. ഇത്തരത്തിൽ 13 ലക്ഷം രൂപയാണ് തട്ടിപ്പിൻ്റെ ഭാഗമായി നഷ്ടപ്പെട്ടതെന്ന് പരാതിക്കാർ വെളിപ്പെടുത്തി.


തഴുത്തല സ്വദേശിനികളായ രമ്യ, അനീഷ എന്നിവരാണ് തട്ടിപ്പ് നടത്തിയത് ഇവർക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തുടർനടപടികളൊന്നും നടത്തിയില്ലെന്നും ആരോപണമുണ്ട്. തട്ടിപ്പ് നടത്തുന്ന യുവതികളോട് പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും പരാതിയുണ്ട്. തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണ്. ദരിദ്ര കുടുംബത്തിലെ സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com