വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് നേരെ ലണ്ടനിൽ പ്രതിഷേധം; വാഹനം തടഞ്ഞ ഖലിസ്ഥാൻവാദികള്‍ ഇന്ത്യൻ പതാക വലിച്ചുകീറി

യുകെയിലെ സർക്കാർ പ്രതിനിധികളുമായി വിവിധ നയന്ത്രചർച്ചകൾ നടത്തിവരികയാണ് എസ്. ജയശങ്കർ
വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് നേരെ ലണ്ടനിൽ പ്രതിഷേധം; വാഹനം തടഞ്ഞ ഖലിസ്ഥാൻവാദികള്‍ ഇന്ത്യൻ പതാക വലിച്ചുകീറി
Published on

വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് നേരെ ലണ്ടനിൽ പ്രതിഷേധം. ഖലിസ്ഥാൻ അനുകൂലികളാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്. മന്ത്രിയുടെ കാറ് തടഞ്ഞ പ്രതിഷേധക്കാർ ഇന്ത്യൻ പതാക കീറിയും പ്രതിഷേധം അറിയിച്ചു. മാർച്ച് നാല് മുതൽ ഒന്‍പത് വരെയാണ് എസ്. ജയശങ്കറിന്റെ യുകെ സന്ദർശനം.

ഒരു ചർച്ചയ്ക്ക് ശേഷം ചാത്തം ഹൗസിലെ വേദിയിൽ നിന്ന് ഇറങ്ങിയ ജയ്‌ശങ്കർ വാഹനത്തിലേക്ക് കയറുമ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാരിൽ ഒരാൾ അദ്ദേഹത്തിന്റെ കാറിന് മുന്നിലേക്ക് ഓടിക്കയറി പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയായിരുന്നു. യുവാവ് വാഹന വ്യൂഹത്തിന് നേരെ എത്തുന്നത് കണ്ട സുരക്ഷാ ഉദ്യോ​ഗസ്ഥർ ആദ്യം പ്രതികരിക്കാൻ മടിച്ചതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. യുവാവ് ത്രിവർണ പതാക കീറി, മുദ്രാവാക്യം വിളിച്ചതിനു ശേഷമാണ് പൊലീസ് ഇടപെട്ടതെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.



യുകെയിലെ സർക്കാർ പ്രതിനിധികളുമായി വിവിധ നയന്ത്രചർച്ചകൾ നടത്തിവരികയാണ് എസ്. ജയശങ്കർ. നേരത്തെ ചെവനിങ് ഹൗസിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ജയ്ശങ്കർ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. തന്ത്രപരമായ ഏകോപനം, രാഷ്ട്രീയ സഹകരണം, വ്യാപാര ചർച്ചകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിങ്ങനെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ചർച്ച. ചാത്തം ഹൗസില് വച്ച് നടന്ന ചർച്ചയിൽ കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായുള്ള തർക്കത്തെപ്പറ്റി ജയ് ശങ്കറിനോട് ചോദ്യം ഉയർന്നിരുന്നു. സമാധാന ചർച്ചകൾക്കായി ഇടപെടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്നായിരുന്ന ചോദ്യം. എന്നാൽ ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയെ ഉൾപ്പടുത്താൻ ഇന്ത്യ ആ​ഗ്രഹിക്കുന്നില്ല എന്നായിരുനനു ജയ്ശങ്കറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com