ഫീസ് വർധനവിനെതിരെ പ്രതിഷേധം; ഡൽഹിയിൽ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ അടച്ചു

ഡൽഹി സർക്കാർ മലിനീകരണ സർട്ടിഫിക്കറ്റ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്നാണ് നടപടി
ഫീസ് വർധനവിനെതിരെ പ്രതിഷേധം; ഡൽഹിയിൽ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ അടച്ചു
Published on: 
Updated on: 

പെട്രോൾ ഡീലർമാരുടെയും പമ്പുടമകളുടെയും പ്രതിഷേധ ആഹ്വാനത്തെ തുടർന്ന് രാജ്യതലസ്ഥാനത്തെ 400 പെട്രോൾ പമ്പുകളിലായി 600 ഓളം മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ അടച്ചിടും. ഡൽഹി സർക്കാർ മലിനീകരണ സർട്ടിഫിക്കറ്റ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്നാണ് ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തത്.

പിയുസിസി കേന്ദ്രങ്ങളുടെ നടത്തിപ്പ് അസാധ്യമായതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് അസോസിയേഷൻ തീരുമാനിച്ചതെന്ന് ഡിപിഡിഎ പ്രസിഡൻ്റ് നിഷൽ സിംഘാനിയ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽ 400 പെട്രോൾ പമ്പുകളുണ്ട്, അവയിലെല്ലാം പെട്രോൾ പിയുസിസി സെൻ്ററും ചിലതിൽ ഡീസൽ പിയുസിസി സെൻ്ററുകളും ഉണ്ട്.

ഏകദേശം 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, സിഎൻജി, ഡീസൽ വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റ് നിരക്കുകൾ സർക്കാർ വർധിപ്പിച്ചു. 20 മുതൽ 40 രൂപ വരെയാണ് വർധനവ് ഡൽഹി സർക്കാരിൻ്റെ അറിയിപ്പ് ലഭിച്ചാലുടൻ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു