
കണ്ണൂർ പയ്യന്നൂരിൽ റോഡിൽ കള്ള് വിറ്റ് പ്രതിഷേധം. ചെത്ത് തൊഴിലാളികളാണ് റോഡിൽ കള്ള് വിറ്റ് പ്രതിഷേധം നടത്തുന്നത്. അധികൃതരുടെ ദുർവാശിയെ തുടർന്ന് കള്ള് ഷാപ്പ് റേഞ്ച് ലേലത്തിലെടുക്കാൻ ആളില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
അഞ്ച് ഷാപ്പുകൾക്കും ചേർന്ന് തുക നൽകിയാലേ റേഞ്ച് ലേലത്തിൽ നൽകൂ എന്നിരിക്കെ പയ്യന്നൂർ റേഞ്ചിലെ മൂന്നു ഷാപ്പുകൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ രണ്ട് ഷാപ്പുകൾക്ക് വേണ്ടി അഞ്ച് ഷാപ്പുകളുടെ തുക നൽകാൻ കഴിയില്ലെന്ന് ലേലത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു. പ്രതിദിനം 75 ലിറ്റർ കള്ള് അളക്കുന്ന ചെത്ത് തൊഴിലാളികൾക്ക് കള്ള് വിൽക്കാൻ സാധിക്കുന്നില്ല. ഇതേ തുടർന്നാണ് ചെത്ത് തൊഴിലാളികൾ റോഡിൽ കള്ള് വിറ്റ് പ്രതിഷേധിക്കുന്നത്.