ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകമെറിഞ്ഞ് പ്രതിഷേധം: മഹാരാഷ്ട്രയിൽ 20 പേർ പൊലീസ് കസ്റ്റഡിയിൽ

മഹാരാഷ്ട്രാ നവനിർമാൺ സേന പ്രവർത്തകരാണ് വാഹനത്തിനെതിരെ ചാണകമെറിഞ്ഞ് പ്രതിഷേധിച്ചത്
ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകമെറിഞ്ഞ് പ്രതിഷേധം: മഹാരാഷ്ട്രയിൽ 20 പേർ പൊലീസ് കസ്റ്റഡിയിൽ
Published on


ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകമെറിഞ്ഞ് പ്രതിഷേധം. മഹാരാഷ്ട്രാ നവനിർമാൺ സേന പ്രവർത്തകരാണ് വാഹനത്തിനെതിരെ ചാണകമെറിഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശിവസേന യുബിടി വിഭാഗം പ്രവർത്തകരെ അഭിസംബോധന ചെയ്യാനെത്തവെയായിരുന്നു ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകവും തേങ്ങയുമെറിഞ്ഞുള്ള ആക്രമണം.

കഴിഞ്ഞ ദിവസം എംഎൻഎസ് മേധാവി രാജ് താക്കറെയ്ക്ക് നേരെ അടയ്ക്കയും തക്കാളിയുമെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തോടുള്ള പ്രതികാര നടപടിയാണ് ഉദ്ധവിനെതിരായ ചാണകമേറെന്നാണ് പൊലീസ് പറയുന്നത്.

ഉദ്ദവിനെതിരെ ആക്രമണം ഉണ്ടായതായി ശിവസേന യുബിടി വിഭാഗവും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം രാജ് താക്കറെയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ശിവസേന പ്രവർത്തകർക്ക് പങ്കില്ല എന്നാണ് ഉദ്ദവ് വിഭാഗത്തിൻ്റെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com