
സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിൽ പിഎസ്‌സിക്ക് ഗുരുതര വീഴ്ച. പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് വന്നിരിക്കുന്നത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷന് വേണ്ടി നടത്തിയ പരീക്ഷയാണിത്. തിരുവനന്തപുരം , കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ററുകളിലായി 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങുകയും, പരീക്ഷ റദ്ദ് ചെയ്ചുകയും ചെയ്തു.
ആറ് മാസം കൂടുമ്പോഴാണ് വകുപ്പുതല പരീക്ഷ നടത്തുന്നത്. ഇത്തവണയാണെങ്കിൽ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷൻ സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേപടി പ്രസിലേക്ക് പോയതാണ് പിഴവിന് കാരണമെന്നാണ് പിഎസ് എസിയുടെ വിശദീകരണം.