ഭാര്യയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ച് ഭർത്താവ്; കൊടും ക്രൂരത അനിയത്തിയെ കാണണമെന്ന് പറഞ്ഞതിന് ശിക്ഷയായി

ബൈക്കിൽ നിന്നിറങ്ങിയ ഭർത്താവ്, വേദന കൊണ്ട് കരയുന്ന ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു
ഭാര്യയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ച്  ഭർത്താവ്; കൊടും ക്രൂരത അനിയത്തിയെ കാണണമെന്ന് പറഞ്ഞതിന് ശിക്ഷയായി
Published on

രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ ബൈക്കിന് പിറകിൽ ഭാര്യയെ കെട്ടിവലിച്ചിഴച്ച് ഭർത്താവ്. ഏതാനും സെക്കൻ്റുകളോളമാണ് കല്ലുകൾ കൊണ്ട് നിറഞ്ഞ മൈതാനത്തിൽ ഭർത്താവ് ഭാര്യയെ ബൈക്കിൽ കെട്ടിവലിച്ചത്. പിന്നീട് ബൈക്കിൽ നിന്നിറങ്ങിയ ഭർത്താവ്, വേദന കൊണ്ട് കരയുന്ന ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഈ ഞെട്ടിക്കുന്ന സംഭത്തിൻ്റെ 40 സെക്കൻഡ് നീളുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. സംഭവത്തിൽ ഭർത്താവിനെ കൂടാതെ, ഒരു സ്ത്രീക്ക് അടക്കം മൂന്ന് പേർക്ക് കൂടി പങ്കുണ്ട്. അതിൽ ഒരാളാണ് ഇതിൻ്റെ വിഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.

വീഡിയോക്ക് പിന്നിലുള്ളവർ ആരൊക്കെയാണെന്നത് വ്യക്തമായിട്ടില്ല. എന്നാൽ, സംഭവവുമായി  ബന്ധപ്പെട്ട നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ജയ്‌സൽമറിൽ താമസിക്കുന്ന അനിയത്തിയെ കാണണമെന്ന് പറഞ്ഞതിനാലാണ് ഭർത്താവ് ഭാര്യയ്ക്ക് ഇത്തരമൊരു ശിക്ഷ നൽകിയതെന്നാണ് പ്രധാന വിവരം. എന്നാൽ, ജുൻജുനു, നാഗൂർ, പാലി ജില്ലകളിലുള്ള ആളുകളുടെ മറ്റ് ജില്ലകളിലുള്ള ഭാര്യമാരെ വാങ്ങുന്ന ആചാരത്തിൻ്റെ ഭാഗമാണിതെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വാങ്ങിക്കപ്പെടുന്ന ഭാര്യമാർ ഭർത്താവിൽ നിന്നും, മറ്റ് പുരുഷന്മാരിൽ നിന്നും വലിയ ശാരീരിക - മാനസിക പീഡനങ്ങളാണ് ഏറ്റുവാങ്ങുക. കേസിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് നാഗൂർ എസ്‌പി നാരായൺ തോഗാസ് പറഞ്ഞു.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിൽ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ്, രാജ്യത്ത് നിന്നും സ്ത്രീകൾക്കെതിരായ അതിക്രമത്തിൻ്റെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com