
കായംകുളത്ത് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര പന്തലിലേക്ക് അഭിവാദ്യമർപ്പിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രകടനമായെത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പോലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടാവുകയായിരുന്നു.
'നാടിനു വേണം തൂണിൽ തീർത്ത ഉയര പാത' എന്ന ആവശ്യമുന്നയിച്ചാണ് യൂത്ത് കോൺഗ്രസ് നിരാഹാര നടത്തിയത്. ആലപ്പുഴ ഡി.സി.സി.പ്രസിഡൻ്റ് ബാബുപ്രസാദ് സമരപന്തലിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പോലീസ് സമരപന്തലിക്ക് കയറി ലാത്തി വീശുകയായിരുന്നു.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.