250 കോടി ; ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ, പുഷ്പ 2 ഒടിടി പ്ലാറ്റ്ഫോമിലേക്ക്

അമീര്‍ ഖാന്‍റെ ദംഗല്‍ മാത്രമാണ് പുഷ്പ 2വിന് മുന്നില്‍ ഉള്ളത്.തെന്നിന്ത്യൻ പതിപ്പുകളെ അപേക്ഷിച്ച് പുഷ്പ 2 ഹിന്ദി പതിപ്പിനാണ് ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയുള്ളത്
250 കോടി ; ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ, പുഷ്പ 2 ഒടിടി പ്ലാറ്റ്ഫോമിലേക്ക്
Published on
Updated on


സുകുമാറിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ദി റൂൾ തിയേറ്ററുകളിൽ വൻ കളക്ഷൻ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന പദവിയാണ് ഈ തെലുങ്ക് ചിത്രം നേടിയിരിക്കുന്നത്.റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷവും പുഷ്പ2 ൻ്റെ കളക്ഷൻ തുടരുകയാണ്.


1800 കോടിയിലേറെയാണ് പുഷ്പ 2 ഒരു മാസത്തില്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.എസ്എസ് രാജമൗലിയുടെ ബാഹുബലി 2-നെ മറികടന്നാണ് ഈ നേട്ടം. അമീര്‍ ഖാന്‍റെ ദംഗല്‍ മാത്രമാണ് പുഷ്പ 2വിന് മുന്നില്‍ ഉള്ളത്.തെന്നിന്ത്യൻ പതിപ്പുകളെ അപേക്ഷിച്ച് പുഷ്പ 2 ഹിന്ദി പതിപ്പിനാണ് ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയുള്ളത്.

തീയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പൊഴും ചിത്രത്തിൻ്റെ ഒടിടി പ്രദർശനം കാത്തിരിക്കുന്നവരും ഒട്ടും കുറവല്ല. ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്ന ചര്‍ച്ച സജീവമായിക്കഴിഞ്ഞു. സാധാരണ ഗതിയിലുള്ള 28 ദിവസത്തെ ഒടിടി വിൻ്റോ പുഷ്പയക്ക് ബാധകമായില്ല. നിലവിലെ സൂചനകളനുസരിച്ച് 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി ഒടിടിയിൽ എത്തുമെന്നാണ് വിവരം.

അതായത് ജനുവരി 26 നുള്ളില്‍ പുഷ്പ 2 ഒടിടി റിലീസ് പ്രതീക്ഷിക്കാം.ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഒടിടി ഡീലിലൂടെയാണ് നേരത്തെ നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം കരസ്ഥമാക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 250 കോടി രൂപയ്ക്കാണ് പുഷ്പ 2വിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.നേരത്തെ പുഷ്പ 1 ആമസോണ്‍ പ്രൈം ആയിരുന്നു വാങ്ങിയിരുന്നത്.

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത പുഷ്പ ദ റൈസിന്റെ വിജയത്തിന് പിന്നാലെയാണ് സംവിധായകന്‍ സുകുമാര്‍ പുഷ്പ 2 ദ റൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഷൂട്ടിങ് തീരാന്‍ വൈകിയതോടെ ഡിസംബറിലേക്ക് റിലീസ് മാറ്റുവയ്ക്കുകയായിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുനില്‍, പ്രകാശ് രാജ്, ജഗപതി ബാബു, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com