
ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്ന് പി.വി. അൻവർ. ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന സംശയിക്കുന്നതായി പി.വി. അൻവർ പറഞ്ഞു. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. വിശ്വസിച്ചവർ ചതിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്നും പി.വി. അൻവർ പറഞ്ഞു. പക്ഷെ അത്തരം ആരോപണങ്ങളിൽ മുഖ്യമന്ത്രി തളരില്ലെന്നും അദ്ദേഹം കാര്യങ്ങൾ പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ നിലപാട് എടുക്കുവെന്നും പി.വി. അൻവർ പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. കേസ് ആദ്യം അന്വേഷിച്ചതിൽ തന്നെ അട്ടിമറി ഉണ്ടായി എന്ന റിപ്പോട്ട് നൽകിയത് മുഖ്യമന്ത്രിയെ ധരിപ്പിക്കാതെ അട്ടിമറിച്ചു. പൊലീസ് സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ വേണ്ടിയാണ് കേസ് അട്ടിമറിച്ചതെന്നും പി.വി. അൻവർ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നും പി.വി. അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ രൂക്ഷ വിമർശനമാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്. പി. ശശി എന്ന മറയ്ക്ക് അപ്പുറത്തേക്ക് വിവരങ്ങൾ കടക്കുന്നില്ല. പൊലീസിലെ പ്രശ്നങ്ങൾ അറിയിക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറി. ആ ഉത്തരവാദിത്വം പി. ശശി നിർവഹിച്ചില്ലെന്നും അട്ടിമറി നടത്താൻ കൂട്ടുനിൽക്കുന്നുവെന്നും പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് വിവരങ്ങൾ എത്താതെ തടയുന്നത് പി.ശശി ആണെന്നും അൻവർ ആരോപിച്ചു. സംശയമുണ്ടെന്ന് സ്വാമി പറഞ്ഞവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചില്ല. സിപിഎം നേതാക്കളുടെ കോൾ ഡിറ്റയിൽസ് ആണ് പരിശോധിച്ചത്. ആശ്രമത്തിനെതിരെ പ്രവർത്തിച്ച RSS കാരെ സംശയിക്കാൻ പോലും തയ്യാറായില്ലെന്നും പി.വി. അൻവർ പറഞ്ഞു.