"ഇതുവരെ കേരളം കണ്ട സിഎം അമരീഷ് പുരിയെ പോലെ, ഇന്ന് കണ്ടപ്പോൾ ഇന്നസെന്‍റിനെപ്പോലെ തമാശക്കാരൻ"

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്‍വർ ആവർത്തിച്ചു
"ഇതുവരെ കേരളം കണ്ട സിഎം അമരീഷ് പുരിയെ പോലെ, ഇന്ന് കണ്ടപ്പോൾ ഇന്നസെന്‍റിനെപ്പോലെ തമാശക്കാരൻ"
Published on

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പി.വി. അന്‍വർ എംഎല്‍എ. ഇതുവരെ കേരളം കണ്ട മുഖ്യമന്ത്രി അമരീഷ് പുരി പോലെയായിരുന്നു. ഇന്ന് കണ്ടപ്പോൾ ഇന്നസെൻ്റിനെ പോലെ തമാശക്കാരനായി മാറിയെന്നായിരുന്നു അന്‍വറിന്‍റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് തൃശൂർ പൂരത്തിലെ ആനകളുടെ പ്രശ്നം മാത്രം പരിഹരിച്ചുവെന്നും ജനങ്ങളുടെ പ്രശ്നം ഒന്നും പരിഹരിക്കാനായില്ലെന്നും അന്‍വർ ആരോപിച്ചു. എന്ത് നോക്കിയിരിക്കുകയാണ് ഗോവിന്ദൻ മാഷ്. തൃശൂർ പൂരം കലക്കലിൽ പൊലിസ് നടപടികളിലൂടെ പരിഹാസ്യരാക്കൽ തുടരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അന്‍വർ പറഞ്ഞു. സിപിഐ ശക്തമായ നിലപാട് എടുത്തെങ്കിൽ ഇങ്ങനെ കുത്തഴിഞ്ഞു പോകില്ലായിരുന്നുവെന്നും അന്‍വർ കൂട്ടിച്ചേർത്തു.

Also Read: അഭിമുഖം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുന്നു, പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് മാപ്പ് പറയണം: പി.വി. അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്‍വർ ആവർത്തിച്ചു. കണ്ണൂരിലെ നാല് സഖാക്കൾ ശശിയെക്കുറിച്ച് നല്ലത് പറഞ്ഞാൽ ഈ പണി നിർത്തും. കോഴിക്കോട് ജില്ലാ സെക്രട്ടറി ഇടപെട്ട വ്യാപാരി തർക്കം പി. ശശി തകിടം മറിച്ചുവെന്നും അന്‍വർ പറഞ്ഞു.

മലബാറിനെയും, ഒരു ജില്ലയെയും മുഖ്യമന്ത്രി ക്രിമിനൽവൽക്കരിക്കുകയാണെന്ന് പി.വി. അന്‍വര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹിന്ദു പത്രത്തിനു മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തെ മുന്‍നിർത്തിയായിരുന്നു പ്രതികരണം. ഇതിനു മുമ്പും പിണറായി വിജയന്‍ മലബാറിനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ടെന്നും അത് ഒരു സമുദായത്തെ മാത്രമല്ല, ആളുകളെയും ബാധിക്കുമെന്നും അന്‍വർ കുറ്റപ്പെടുത്തി.

Also Read: അന്‍വര്‍ പാര്‍ട്ടി ഉണ്ടാക്കട്ടെ, അതിനേയും നേരിടും; ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു: മുഖ്യമന്ത്രി

അതേസമയം, പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപങ്ങളെ ഗൗരവത്തോടെ സമീപിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന് പലരീതിയില്‍ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി ആരോപിച്ചു. അൻവർ പാർട്ടി ഉണ്ടാക്കുമെങ്കിൽ ഉണ്ടാക്കട്ടെ, അതിനെയും നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തില്‍ എല്ലാ കാലത്തും സിപിഎം സ്വീകരിക്കുന്ന നിലപാട് വര്‍ഗീയതയ്ക്ക് എതിരാണ് എന്ന് എല്ലാവര്‍ക്കും അറിയമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com