ഇനി പ്രതീക്ഷ കോടതിയില്‍, നിയമ നടപടി സ്വീകരിക്കാനൊരുങ്ങി പി.വി. അന്‍വര്‍

അപ്രൈസറുടെ അനധികൃത സമ്പാദനം, റിദാൻ വധക്കേസ്, മാമി തിരോധാന കേസ് എന്നിവയിൽ അന്വേഷണം വിപുലമാക്കാൻ കോടതിയെ സമീപിക്കും
ഇനി പ്രതീക്ഷ കോടതിയില്‍, നിയമ നടപടി സ്വീകരിക്കാനൊരുങ്ങി പി.വി. അന്‍വര്‍
Published on

താൻ ഉന്നയിച്ച ആരോപണങ്ങളിലും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കേസുകളിലും ഇനി പ്രതീക്ഷ കോടതിയിൽ മാത്രമെന്ന് പി.വി. അൻവർ. അപ്രൈസറുടെ അനധികൃത സമ്പാദനം, റിദാൻ വധക്കേസ്, മാമി തിരോധാന കേസ് എന്നിവയിൽ അന്വേഷണം വിപുലമാക്കാൻ കോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

അപ്രൈസറുടെ അനധികൃത സമ്പാദനം, റിദാൻ വധക്കേസ്, മാമി തിരോധാന കേസ് എന്നിവയിൽ അന്വേഷണം വിപുലമാക്കാൻ കോടതിയെ സമീപിക്കും. ഫോൺ ചോർത്തിയവർ പൊലീസിൽ ഇപ്പോഴും സ്വൈര വിഹാരം നടത്തുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഫ്ലാറ്റ് വാങ്ങൽ - വിൽപ്പനയിലെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ ശ്രമിക്കുന്നില്ല. എഡിജിപിയെ തൊട്ടാൽ പൊള്ളും എന്നുള്ളാതാണ് അറിയുന്നതെന്നും എന്നാൽ ആർക്കാണ് പൊള്ളുന്നത് എന്ന് അറിയില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

നിസ്സഹായരായ പാർട്ടി പ്രവർത്തകരാണ് തനിക്കെതിരെ ഇന്നലെ മുദ്രാവാക്യം വിളിച്ചത്. തന്നെ ഭയപ്പെടുത്തുക എന്നതാണ് പാർട്ടി പ്രതിഷേധം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അൻവർ പറഞ്ഞു.2021 ലെ തെരഞ്ഞെടുപ്പിൽ തൻ്റെ പ്രചരണത്തിന് സംസ്ഥാന നേതാക്കൾ ആരും എത്തിയില്ലെന്ന് വ്യക്തമാക്കിയ അൻവർ ബംഗാൾ പോലെ പാർട്ടി തകരണം എന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ADGP ക്കെതിരെയുള്ള അന്വേഷ റിപ്പോർട്ട് കാത്തിരിക്കുന്നവർ വിഡ്ഡികളാണെന്നും അൻവർ പരിഹസിച്ചു.

ജില്ല സെക്രട്ടറി ഇ. എൻ. മോഹൻദാസ് തരം താഴ്ന്ന വ്യക്തിയാണെന്ന് ആരോപിച്ച അൻവർ ഇ.എൻ. മോഹൻദാസ് ആർഎസ്എസ് കാരനാണ്. മോഹൻദാസിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് നാളെ പൊതുയോഗത്തിൽ പറയുമെന്നും മുന്നറിയിപ്പു നൽകി. നിലമ്പൂരിലെ സർക്കാർ കോളേജ് ആശുപത്രി വികസനം പ്രതിസന്ധിക്ക് കാരണം പാർട്ടി ജില്ല സെക്രട്ടറിയാണെന്നും അൻവർ പറഞ്ഞു. മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫണ്ട് നൽകുന്നതിനെ ജില്ല സെക്രട്ടറി എതിർത്തിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും. എന്നാൽ കഴിഞ്ഞ 3 വർഷമായി ജില്ലയിലെ പാർട്ടി തിരുത്താൻ തയ്യാറായിട്ടില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com