പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശൻ, ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റ്: പി.വി. അൻവർ

ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി
പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശൻ, ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റ്: പി.വി. അൻവർ
Published on

തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്ന് ആവർത്തിച്ച് പി.വി. അൻവർ എംഎൽഎ. പുനർജനി കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമായാണ് എഡിജിപി തൃശൂർ പൂരം കലക്കിയത്. ഇതിൻ്റെ ഫലമായി ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റെന്നും അൻവർ പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മൊഴിയെടുക്കൽ പത്തുമണിക്കൂർ നീണ്ടുനിന്നു. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്വർണക്കടത്തു മുതൽ മുഖ്യമന്ത്രിയുടെ ഫോൺ ചോർത്തൽ വരെ 15 പരാതികളാണ് അൻവർ ഉന്നയിച്ചത്. തെളിവുകൾ സഹിതം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി അൻവർ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നത്. എഡിജിപി അജിത് കുമാറിൻ്റെ സ്വർണക്കടത്ത് ബന്ധം, എടവണ്ണയിലെ റിദാൻ ബാസിലിൻ്റെ കൊലപാതകത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, സോളാർ കേസ് അട്ടിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com