
പാലക്കാട് ഇന്ത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തണമെന്ന് പി.വി. അൻവർ. ബിജെപിയെ തോൽപ്പിക്കാൻ സ്വതന്ത്ര സ്ഥാനാർഥി വേണം. യുഡിഎഫിനോടും എൽഡിഎഫിനോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് പൊതുസ്വതന്ത്രനെ നിർത്തിയാൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായി പി. സരിൻ മത്സരിക്കും. സിപിഎം സ്വാതന്ത്രനായാകും സരിൻ കളത്തിലിറങ്ങുക. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ്.
അതേസമയം, ബിജെപി സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഒരുവിഭാഗം ഉന്നയിക്കുമ്പോള്‍ കെ. സുരേന്ദ്രന്‍ വേണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. കൃഷ്ണകുമാറിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. സരിനും രാഹുലും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ എളുപ്പത്തില്‍ വിജയം സ്വന്തമാക്കാമെന്ന ചിന്തയും ബിജെപിക്കുണ്ട്.