
പ്രതിപക്ഷ നേതാവായി തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആ ചുമതല തന്നെ വിശ്വസിച്ചേൽപ്പിച്ച രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ഞാൻ നിങ്ങളുടേതാണെന്നും നിങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും എക്സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.