
പാലക്കാട് ഓപ്പറേഷൻ കമല മോഡലിനില്ല എന്ന് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപി കൗൺസിലർമാരെ സമ്മർദ്ദം ചെലുത്തി കൊണ്ടു വരില്ല. സന്ദീപ് വാര്യരുടെ വരവ് ഒരു മാറ്റത്തിന്റെ തുടക്കമാണ്. സന്ദീപ് വന്നതിന്‍റെ പേരിൽ എത്ര വോട്ട് കിട്ടിയെന്നതല്ല ചർച്ചയാകേണ്ടതെന്നും രാഹുൽ പറഞ്ഞു. ഡിസംബർ നാലിനാണ് രാഹുൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പാലക്കാട് മണ്ഡലത്തിൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ശ്രമിക്കും. മുൻ വിധികളില്ലാതെ വികസന കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു. പ്രചരണ സമയത്ത് റിജിലിന്റെ പേര് മാറ്റി തന്റെ പേരിൽ വ്യാജ പ്രചരണം നടത്തി. കെ. സുരേന്ദ്രൻ വീടുകൾ കയറി വർഗീയ പ്രചരണം നടത്തിയെന്നും രാഹുൽ ആരോപിച്ചു. എസ് ഡി പി ഐ പ്രകടനം നടത്തിയതിൽ കോൺഗ്രസിന് പങ്കില്ല. യുഡിഎഫ് എസ് ഡി പി ഐയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. എല്ലാ വർഗീയതയും എതിർക്കപ്പെടണമെന്നും നിയുക്ത എംഎൽഎ പറഞ്ഞു.