
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സ്പോർട്സ് അക്കാദമി മൈതാന നവീകരണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു. 2023 മെയിലാണ് ഇടെൻഡർ നടന്നത്. ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാർ ആയി. സ്പോർട്സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിലാണ് കരാറിൽ ഏർപ്പെട്ടത്. സ്വകാര്യ കമ്പനിയുടെ (മാഗ്നം സ്പോർട്സ്) അഭിഭാഷകരാണ് പി ശശിയും മകനും. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
സ്വർണ്ണം പൊട്ടിക്കുന്ന സംഘത്തിൽ നിന്ന് സ്വർണ്ണം പൊട്ടിക്കുന്ന ആളാണ് എസ് പി സുജിത്. വളരെ മോശം ട്രാക്ക് റെക്കോർഡാണ് ഇയാളുടേത്. പി ശശിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സുജിത്തിനെ പത്തനംതിട്ടയിൽ നിയമിച്ചതെന്നും രാഹുൽ പറഞ്ഞു.
സിപിഎമ്മിൻ്റെ ഒരു എംഎൽഎയേക്കാൾ പവർഫുൾ ആണ് അജിത് കുമാറെന്നും മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ പേടിയാണെന്നും രാഹുൽ പരിഹസിച്ചു. മുഖ്യമന്ത്രി ശശിക്കെതിരെ നടപടി എടുക്കുമോയെന്നും രാഹുൽ ചോദിച്ചു.