ജീവനക്കാർ ജോലി ചെയ്യുന്നത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ; റെയിൽവേ ബോർഡ്‌

ട്രെയിൻ യാത്രികർക്ക് 10 ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പരിരക്ഷ റെയിൽവേ ഉറപ്പാക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

റെയിൽവേ ജീവനക്കാർ ജോലി ചെയ്യുന്നത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയെന്ന് റെയിൽവേ ബോർഡ്‌ ട്രാഫിക്. ട്രെയിൻ യാത്രികർക്ക് 10 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ റെയിൽവേ ഉറപ്പാക്കുന്നുണ്ട്. കൺഫേംഡ് ടിക്കറ്റുകളും ഐആർസിടിസി ഔദ്യോഗിക വെബ്സൈറ്റ് മുഖേനയുള്ള റിസർവേഷൻ ഓൺലൈൻ ടിക്കറ്റുകളുമുള്ള യാത്രക്കാർക്ക് ട്രിപ്പിന് 45 പൈസയാണ് ഇൻഷുറൻസ് പ്രീമിയം. ടിക്കറ്റ് ചാർജിൽ ഇതും ഉൾപ്പെടുന്നുണ്ട്. എന്നാൽ റെയിൽവേ ജീവനക്കാർക്ക് ഇത്തരം പരിരക്ഷയില്ല.

എറണാകുളം വഴക്കാല സ്വദേശി രാജു നൽകിയ വിവരാവകാശത്തിനാണ് റെയിൽവേ ബോർഡ് മറുപടി നൽകിയത്. ട്രെയിൻ യാത്രക്കിടെ അപകടത്തിനിരയാവർക്ക് പത്ത് വർഷത്തിനിടെ നഷ്ട പരിഹാരമായി റെയിൽവേ നൽകിയത് 48.53 കോടി രൂപയാണ്. 38.55 കോടിരൂപ മരണങ്ങൾക്കും. 9.98 കോടി പരിക്കിനുമാണ് നൽകിയതെന്ന് റെയിൽവേ ആസ്ഥാനത്തു നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2023 -2024 വർഷങ്ങളിലാണ് ഏറ്റവുമധികം നഷ്ടപരിഹാരം നൽകിയത്. മരണത്തിന് 20.86 കോടിയും പരിക്കേറ്റവർക്ക് 5.44 കോടിയും. അപകടമരണങ്ങൾക്ക് ഏറ്റവും കുറവ് നഷ്ടപരിഹാരം നൽകിയ 2020-21 ലുമാണെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്രയും തുക റെയിൽവേ യാത്രക്കാർ ഇൻഷുറൻസിനായി നല്കുമ്പോളാണ് ഇന്ത്യൻ റെയിൽവേയിലെ പല തസ്തികളിൽ ജോലി ചെയ്യുന്ന ജീവക്കാർക്ക് യാതൊരുവിധ സുരക്ഷതത്വവവും നൽകാത്ത കേന്ദ്ര സർക്കാരിന്റെ അവഗണന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com