സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതയും

കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതയും
Published on



സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ ഒമ്പത് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ്‌ സാധ്യത. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ആണ് വിലക്ക് ഏർപ്പെടുത്തിയത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലാണ് അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ സാധ്യതയുള്ളത്.


ALSO READ: കേരളത്തിൽ വീണ്ടും ശക്തമായ മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ലക്ഷദ്വീപ്, കർണാടക തീരങ്ങള്‍ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്റ്റംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com