സംസ്ഥാനത്ത് ഇന്നും മഴ തുടരും; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ട്: ഒന്‍പത് ജില്ലകളില്‍ യെല്ലോ  അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ട്: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിന്‍റെയും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു
Published on

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ നിലനിന്നിരുന്ന ഓറഞ്ച് അലേർട്ട് ഇന്നലെ പിൻവലിച്ചിരുന്നു.

തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിന്‍റെയും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരത്തില്‍ ന്യുനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.


ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com