
രാജസ്ഥാൻ സർക്കാർ പിന്നോക്ക വിഭാഗത്തിൽപെട്ട, ഉയർന്ന പഠനമികവുള്ള പെൺകുട്ടികൾക്ക് പ്രഖ്യാപിച്ച കാളി ബായ് ബേൽ സ്കൂട്ടി പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതിക്കായി രാജസ്ഥാൻ ബൻസ്വാരയിൽ രണ്ട് കോളേജുകളിലായി എത്തിച്ച 1500ഓളം പുത്തൻ സ്കൂട്ടറുകളാണ് ഒരു വർഷത്തിലേറെയായി വെറുതെ കിടന്ന് തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നത്.
ALSO READ: എന്താണ് ബെല്ലി ലാൻഡിംഗ്?
ബൻസ്വാരയിലെ വിദ്യാമന്തിർ, ഹർദേവ് ജോഷി എന്നീ കോളേജുകളിലാണ് 2023 മുതൽ വിതരണം ചെയ്യാതെ സ്കൂട്ടറുകൾ കൂട്ടിയിട്ടിരിക്കുന്നത്. 2020ലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കാളി ബായ് ബേൽ സ്കൂട്ടി പദ്ധതി പ്രഖ്യാപിച്ചത്.കഴിഞ്ഞ വർഷം ബിജെപി രാജസ്ഥാനിൽ അധികാരത്തിലേറിയിരുന്നു. സർക്കാർ മാറിയതും, ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമാണ് സ്കൂട്ടർ വിതരണം തടസപ്പെടാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന മാർക്കോടു കൂടി ജയിച്ച, 2.5 ലക്ഷത്തിൽ താഴെ മാത്രം കുടുംബ വാർഷിക വരുമാനമുള്ള പെൺകുട്ടികൾക്കാണ് പഠനം തുടരുന്നതിനായി കാളി ബായ് ബേൽ സ്കൂട്ടി പദ്ധതിയിലൂടെ സ്വന്തമായി സ്കൂട്ടർ ലഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ സ്റ്റേറ്റ് ബോർഡിൽ നിന്നും 65% ത്തിലധികം മാർക്കും, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സിബിഎസ്ഇയിൽ നിന്നും 75% മാർക്കും നേടുന്നവരാകും സ്കൂട്ടറിന് അർഹരാകുക.