രാമക്ഷേത്രം സ്ഥാപിച്ചത് ജനുവരി 22ന്; ജനുവരി 11ന് വാർഷികം ആഘോഷിച്ച് ക്ഷേത്ര ട്രസ്റ്റ്

ക്ഷേത്ര സമുച്ചയം ഇപ്പോഴും നിർമാണത്തിലാണ്. 2025 ജൂണിൽ പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി 2025 സെപ്തംബറിലേക്ക് മാറ്റിയെന്നും ട്രസ്റ്റ് അറിയിച്ചു
രാമക്ഷേത്രം സ്ഥാപിച്ചത് ജനുവരി 22ന്; ജനുവരി 11ന് വാർഷികം ആഘോഷിച്ച് ക്ഷേത്ര ട്രസ്റ്റ്
Published on

അയോധ്യ രാമക്ഷേത്രം സ്ഥാപിച്ചതിൻ്റെ വാർഷികം ആഘോഷിച്ച് ക്ഷേത്രഭാരവാഹികൾ. 2024 ജനുവരി 22-നാണ് ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിതത്. എന്നാൽ ഇംഗ്ലീഷ് കലണ്ടറിന് പകരം ഹിന്ദു കലണ്ടർ പിന്തുടരാനുള്ള തീരുമാനത്തെ തുടർന്നാണ് ആഘോഷ തീയതി മാറ്റിയതെന്നാണ് ട്രസ്റ്റ് നൽകുന്ന വിശദീകരണം. ഹിന്ദു ചാന്ദ്ര കലണ്ടർ അടിസ്ഥാനമാക്കിയാൽ ജനുവരി 11 നാണ് ആ ദിനം വരുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.



“അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് ആഘോഷിക്കും. ഇത് 'പ്രതിഷ്ഠാ ദ്വാദശി'എന്ന പേരിൽ അറിയപ്പെടും. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് എക്‌സിൽ കുറിച്ചു. ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി, ജനുവരി 11 മുതൽ ജനുവരി 13 വരെ നടത്തുന്ന വിവിധ പരിപാടികളിൽ ഭക്തർക്കും സന്യാസിമാർക്കും ആത്മീയ യാത്രയിൽ പങ്കെടുക്കാനും അവസരം നൽകും. ക്ഷേത്ര സമുച്ചയം ഇപ്പോഴും നിർമാണത്തിലാണ്. 2025 ജൂണിൽ പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി 2025 സെപ്തംബറിലേക്ക് മാറ്റിയെന്നും ട്രസ്റ്റ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com