മലപ്പുറത്തെ ജനങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്തി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: ചെന്നിത്തല

അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിൻ്റെ രാഷ്ട്രീയ പക മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയോട് തീർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ ജനങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്തി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: ചെന്നിത്തല
Published on

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്തെ ജനങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്തി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അൻവറുമായുള്ള കൂട്ടുക്കച്ചവടം പൊളിഞ്ഞതിൻ്റെ രാഷ്ട്രീയ പക മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയോട് തീർക്കരുത്. കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വർണക്കടത്തുകൾ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിൻ്റെ വിലാസത്തിൽ ചേർക്കരുത്. സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്നുവെന്നും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ് ഇതിനു പിന്നിലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നുവെന്ന്. ചെന്നിത്തല ചൂണ്ടിക്കാട്ടി

അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com