രഞ്ജി ട്രോഫി: സച്ചിൻ ബേബിയും സൽമാനും തിളങ്ങി, കേരളത്തിന് 178 റൺസിൻ്റെ ലീഡ്

110 ഓവർ പിന്നിടുമ്പോൾ സൽമാൻ നിസാറിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററായ അസ്ഹറുദീനാണ് ക്രീസിലുള്ളത്
രഞ്ജി ട്രോഫി: സച്ചിൻ ബേബിയും സൽമാനും തിളങ്ങി, കേരളത്തിന് 178 റൺസിൻ്റെ ലീഡ്
Published on


രഞ്ജി ട്രോഫിയിലെ നാലാം മത്സരത്തിൽ ഉത്തർ പ്രദേശിനെതിരെ ഒന്നാമിന്നിങ്സ് ലീഡ് നേടി കേരളം. ഉത്തർപ്രദേശിൻ്റെ ഒന്നാമിന്നിങ്സ് സ്കോറായ 162 റൺസിന് മറുപടിയായി രണ്ടാം ദിവസം കളി നിർത്തുമ്പോൾ 340/7 എന്ന നിലയിലാണ് കേരളം. ഒന്നാമിന്നിങ്സിൽ കേരളത്തിന് 178 റൺസിൻ്റെ ലീഡ് സ്വന്തമായുണ്ട്.

കേരള ടീമിൻ്റെ നായകൻ സച്ചിൻ ബേബി (83), സൽമാൻ നിസാർ (74) എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിലാണ് കേരളം മികച്ച സ്കോറിലേക്കെത്തിയത്. ജലജ് സക്സേന (35), ബാബ അപരാജിത് (32), രോഹൻ കുന്നുമ്മൽ (28) എന്നിവരും കേരളത്തിനായി തിളങ്ങി. 110 ഓവർ പിന്നിടുമ്പോൾ സൽമാൻ നിസാറിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററായ മൊഹമ്മദ് അസ്ഹറുദീനാണ് ക്രീസിലുള്ളത്.

ഉത്തർപ്രദേശിനായി ശിവം മാവിയും ശിവം ശർമയും രണ്ട് വീതം വിക്കറ്റെടുത്തു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയിന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്‍റുള്ള യുപി അഞ്ചാമതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com