'ദുരഭിമാനക്കൊല അക്രമമല്ല', മാതാപിതാക്കളുടെ കരുതലാണെന്ന് രഞ്ജിത്ത്

മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഈ പരാമര്‍ശം നടത്തിയത്
'ദുരഭിമാനക്കൊല അക്രമമല്ല', മാതാപിതാക്കളുടെ കരുതലാണെന്ന് രഞ്ജിത്ത്
Published on: 
Updated on: 


ദുരഭിമാനക്കൊലയെ അക്രമമല്ലെന്ന് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഈ പരാമര്‍ശം നടത്തിയത്. ദുരഭിമാനക്കൊല മാതാപിതാക്കളുടെ കരുതലാണെന്നും രഞ്ജിത്ത് പറഞ്ഞു.

'മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്', രഞ്ജിത്ത് വ്യക്തമാക്കി.

പുതിയ ചിത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം താരത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.



News Malayalam 24x7
newsmalayalam.com