
പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേശ് ഗൗർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ഗണേശ് താമസിച്ചിരുന്ന വാടകമുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം കേട്ടതോടെ, നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി നടത്തിയ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തിയത്.