
തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയെത്തിയ അക്രമികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. കേബിൾ ജോലിക്കെത്തിയ രണ്ടു പേരാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മംഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു.
പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. സംഭവത്തിൽ വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.