
തിരുവനന്തപുരം കാട്ടാക്കടയില്‍ അതിജീവിതയായ 17കാരി ജീവനൊടക്കിയ നിലയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ചെറുവാരക്കോണത്തെ ബാലികാ സദനത്തിലാണ് കഴിഞ്ഞിരുന്നത്. പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഒന്നര വര്‍ഷം മുമ്പ് അറസ്റ്റിലായിരുന്നു. അമ്മാവന്‍ പീഡിപ്പിച്ചെന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
എന്നാല്‍ ആണ്‍ സുഹൃത്താണ് അമ്മാവന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതെന്ന് രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)