
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അസിസ്‌റ്റന്റ്റ് ഡയറക്‌ടറെ പീഡിപ്പിച്ചു. സംഭവത്തിൽ സംവിധായകനും കൂട്ടാളിക്കുമെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. അതേസമയം, വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിൻ്റെ കണ്ണിയാണെന്നും ആരോപണമുണ്ട്.