
കർണാടക ചന്നപട്ടണയിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ.നായയെ കെട്ടിയിട്ടായിരുന്നു ഇയാൾ ക്രൂരകൃത്യം നടത്തിയത്. മൃഗസ്നേഹികളുടെ പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തു.പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സാത്തനൂർ റോഡിൽവച്ച് തെരുവ് നായയെ പ്രതി ഉപദ്രവിക്കുന്നത് ആളുകൾ കണ്ടിരുന്നു.നാട്ടുകാർ പിടികൂടി പ്രതിയെ മർദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറുകയായിരുന്നു.നായയെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും നായയെ ബലാത്സംഗം ചെയ്യുന്നതിനിടെ പ്രതിയെ കൈയോടെ പിടികൂടിയതായും പൊലീസ് പറഞ്ഞു.
അടുത്തിടെ, ചിക്കമംഗളൂരു ജില്ലയിൽ മദ്യപിച്ച് തെരുവ് നായയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജയപുര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. തെരുവ് നായ്ക്കളോട് അപമര്യാദയായി പെരുമാറുന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
അതേസമയം മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലെ ഷിർവയിൽ ഒരാൾ നായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടിയിട്ട് ആറ് കിലോമീറ്ററിലധികം വലിച്ചിഴച്ച സംഭവത്തിലാണ് നടപടി. അബ്ദുൾ ഖാദർ എന്നയാളാണ് പ്രതി. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റത്തിന് ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 325 പ്രകാരം പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.