എല്ലാ ഇന്ത്യക്കാരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; നരസിംഹ റാവുവിന് ടാറ്റ അയച്ച കത്തിന്‍റെ പൂർണ രൂപം

1996ല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ മുഖം തന്നെ നരസിംഹ റാവു മാറ്റി
എല്ലാ ഇന്ത്യക്കാരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; നരസിംഹ റാവുവിന് ടാറ്റ അയച്ച കത്തിന്‍റെ പൂർണ രൂപം
Published on

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അഭിസംബോധന ചെയ്ത് രത്തൻ ടാറ്റ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പിൻ്റെ ചിത്രം പങ്കുവെച്ച് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയതില്‍ റാവു വഹിച്ച പങ്കിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കത്ത്.

ആഗോളവത്കരണം,  ഉദാരവത്കരണ സമീപനങ്ങള്‍ എന്നിവ കൊണ്ട് ഇന്ത്യന്‍ വിപണി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ 'തുറന്നുകൊടുക്കുന്നതില്‍' പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നരസിംഹ റവു. 1996ല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ മുഖം തന്നെ നരസിംഹ റാവു മാറ്റി. ഇന്ത്യന്‍ വിപണി ആഗോള വ്യവസായങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള റാവുവിന്‍റെ ധീരതയ്ക്കും ദീർഘ വീക്ഷണത്തിനും എല്ലാ ഇന്ത്യക്കാരും കടപ്പെട്ടിരിക്കുന്നുവെന്നും ടാറ്റ കത്തില്‍ പറയുന്നു.

"മനോഹരനായ ഒരു മനുഷ്യന്‍റെ മനോഹരമായ എഴുത്ത്..." എന്ന് കുറിച്ചുകൊണ്ടാണ് ഹർഷ് ഗോയങ്ക കത്ത് പങ്കു വെച്ചത്.

കത്തിന്‍റെ പൂർണരൂപം:

1996 ഓഗസ്റ്റ് 27

പ്രിയപ്പെട്ട ശ്രീ നരസിംഹ റാവു,

നിങ്ങളോടുള്ള ദയയില്ലാത്ത പരാമർശങ്ങളുടെ പ്രവാഹമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.  
മറ്റുള്ളവർക്ക് ഓർമ കുറവായിരിക്കാം പക്ഷെ എനിക്കങ്ങനെയല്ല,  ഇന്ത്യയിൽ ആവശ്യമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിലെ താങ്കളുടെ പങ്ക് ഞാൻ എപ്പോഴും തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യും.   താങ്കളും താങ്കളുടെ സർക്കാരുമാണ് സാമ്പത്തിക മേഖലയില്‍ ഇന്ത്യയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതും ആഗോള സമൂഹത്തിൻ്റെ ഭാഗമാക്കിയതും. ധൈര്യത്തോടെയും ദീർഘവീക്ഷണത്തോടെയും ഇന്ത്യയെ 'തുറന്നുകൊടുത്തതിന്' ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണം. നിങ്ങളുടെ നേട്ടങ്ങൾ മികച്ചതും നിർണായകവുമാണെന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നു - അവയൊന്നും ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്.

ഈ സമയത്ത് എൻ്റെ ചിന്തകളും ആശംസകളും നിങ്ങളോടൊപ്പമുണ്ടെന്നും ഇന്ത്യയ്‌ക്കായി നിങ്ങൾ ചെയ്‌തത് ഒരിക്കലും മറക്കാത്ത, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരാളെങ്കിലും നിങ്ങൾക്കോപ്പമുണ്ടാകുമെന്നും പറയുക മാത്രമാണ് ഈ കത്തിൻ്റെ ഉദ്ദേശ്യം.

ഊഷ്മളമായ ആശംസകളോടെ,

വിശ്വസ്തതയോടെ,
രത്തൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com