"ചർച്ചയ്ക്ക് തയ്യാർ, ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണം": ഓർത്തഡോക്സ് സഭ

മറ്റൊരു സഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകണം എന്നും പ്രസ്താവനയിൽ ആവശ്യമുയർത്തി
"ചർച്ചയ്ക്ക് തയ്യാർ, ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണം": ഓർത്തഡോക്സ് സഭ
Published on

ചർച്ചകൾക്ക് തയ്യാറാണെന്ന യാക്കോബായ സഭയുടെ നിലപാട് സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കര സഭയെ കേസുകളിലേക്ക് വലിച്ചിട്ടത് യാക്കോബായ വിഭാ​ഗമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവനയിൽ പറഞ്ഞു. മറ്റൊരു സഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകണം എന്നും പ്രസ്താവനയിൽ ആവശ്യമുയർത്തി.

എത്രയോ കാലങ്ങളായി ഓർത്തഡോക്സ് സഭ ഇക്കാര്യം ആവശ്യപ്പെടുന്നു. ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ നാവിൽ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയർന്നത് നന്നായി. ആത്മാർഥതയോടെയാണ് പറഞ്ഞതെങ്കിൽ മലങ്കരയിൽ സമാധാനമുണ്ടാകും. മലങ്കര സഭയെ കേസുകളിലേക്ക് വലിച്ചിട്ടത് യാക്കോബായ വിഭാ​ഗമാണെന്നും പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ നിയമത്തെ അംഗീകരിക്കുന്നു എന്ന് പറയാൻ ആദ്യം യാക്കോബായ സഭ തയ്യാറാകണം. മറ്റൊരു സഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകണം എന്നും ഓർത്തഡോക്സ് സഭയുടെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിൽ യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റതിൻ്റെ ചടങ്ങുകൾ നടന്നത്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ) നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com