
ഡൽഹിയിലെ കേരളത്തിൻ്റെ പ്രതിനിധി കെ. വി. തോമസിൻ്റെ യാത്ര ബത്ത ഉയർത്താൻ ധനവകുപ്പിന് പൊതുഭരണ വകുപ്പിൻ്റെ നിർദേശം. പ്രതിവർഷം അനുവദിച്ചത് 5 ലക്ഷം രൂപയാണ്. ഇതിൽ നിന്നും പ്രതിവർഷ തുക 11.31 ലക്ഷം ആക്കണമെന്നാണ് ശുപാർശ.അനുവദിച്ച തുക 5 ലക്ഷമാണെങ്കിലും, ചെലവാകുന്ന തുക 6.31 ലക്ഷത്തോളം രൂപയാണ്. ഇതുകൊണ്ടാണ് തുക വർധിപ്പിക്കണമെന്ന് പൊതുഭരണ വകുപ്പ് ധനകാര്യ വകുപ്പിന് നിർദേശം നൽകിയത്.
കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി കഴിഞ്ഞ വർഷമാണ് കെ.വി. തോമസിനെ നിയോഗിച്ചത്. ആ ഘട്ടത്തിൽ ശമ്പളം വേണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം വേതന വർധനത്തിനായി ആശാവർക്കർമാർ സമരം ചെയ്യുകയും, പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കെ.വി. തോമസിൻ്റെ യാത്രാ ബത്ത ഉയർത്താൻ ശുപാർശ ഉണ്ടാകുന്നത്.