വനിതാ CPO റാങ്ക്‌ ഹോൾഡേഴ്സിന് ആശ്വാസം; സമരക്കാരായ 3 പേർ ഉൾപ്പെടെ ലിസ്റ്റിൽ, 45 പേർക്ക് അഡ്വൈസ് മെമ്മോ

റാങ്ക് ലിസ്റ്റിൽ 45 പേർക്ക് സ‍ർക്കാ‍ർ അഡ്വൈസ് മെമ്മോ നൽകി. സമരം ചെയുന്ന മൂന്ന് പേർക്കും അഡ്വൈസ് മെമോ ലഭിച്ചു
വനിതാ CPO റാങ്ക്‌ ഹോൾഡേഴ്സിന് ആശ്വാസം; സമരക്കാരായ 3 പേർ ഉൾപ്പെടെ ലിസ്റ്റിൽ, 45 പേർക്ക് അഡ്വൈസ് മെമ്മോ
Published on

കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെ വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന് ആശ്വാസം. റാങ്ക് ലിസ്റ്റിൽ 45 പേർക്ക് സ‍ർക്കാ‍ർ അഡ്വൈസ് മെമ്മോ നൽകി. സമരം ചെയുന്ന മൂന്ന് പേർക്കും അഡ്വൈസ് മെമോ ലഭിച്ചു. സമരത്തിലുള്ള പ്രിയ, അഞ്ജലി, അരുണ എന്നിവർക്ക് ആണ് മെമ്മോ ലഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന് ആശ്വാസമായി അഡ്വൈസ് മെമ്മോ എത്തുന്നത്. കഴിഞ്ഞ ദിവസം വെള്ള പുതച്ച് കിടന്നും, ദേഹത്ത് റീത്ത് വെച്ചുമായിരുന്നു ഉദ്യോഗാർഥികൾ പ്രതിഷേധം നടത്തിയത്. വിഷുദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചും രക്തത്തിൽ എഴുതിയ പ്ലക്കാർഡും കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. മുൻ ദിവസങ്ങളിൽ മുഖത്ത് ചായം അണിഞ്ഞ് സ്വയം കോമാളി വേഷം കെട്ടി മുകാഭിനയം നടത്തിയും ഇവർ പ്രതിഷേധിച്ചിരുന്നു. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പിൽ മുട്ടുകുത്തി നിന്നും, ഒറ്റക്കാലിൽ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോൾഡ‍ർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 967 പേർ ഉൾപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ 30 ശതമാനത്തിൽ താഴെ മാത്രം ഉദ്യോഗാർഥികൾക്കായിരുന്നു നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരിൽ നിയമല ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം. ഇതില്‍ 60ും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com