
കൊച്ചിയിലെ അലക്സാണ്ടർ പറമ്പിത്തറ പാലവും മുന്നറിയിപ്പില്ലാതെ അറ്റകുറ്റ പണിക്കായി അടച്ചു. മുന്നറിയിപ്പില്ലാതെ പാലമടച്ചത് നൂറ് കണക്കിന് യാത്രക്കാരെ വലച്ചു. പശ്ചിമ കൊച്ചിയെയും എംജി റോഡിനെയും തമ്മിൽ ബന്ധിക്കുന്ന പ്രധാന പാലമാണ് അലക്സാണ്ടർ പറമ്പിത്തറ പാലം.
കുണ്ടന്നൂർ പാലത്തിന് പുറമെയാണ് രണ്ടാമത്തെ പ്രധാന പാലമായ അലക്സാണ്ടർ പറമ്പിത്തറ പാലവും അറ്റകുറ്റപണിക്കായി ഉദ്യോഗസ്ഥർ അടച്ചത്. മുന്നറിയിപ്പില്ലാതെ പാലമടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പശ്ചിമ കൊച്ചിയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോകുന്നത്.
വാഹനങ്ങൾ വഴി തിരിച്ചുവിട്ടതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പണി പൂർത്തിയാക്കി പാലം നാളെത്തന്നെ തുറന്നുകൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.