
റിപ്പബ്ലിക് ദിനത്തിൽ കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ അറിയിച്ചു. ഉച്ച മുതൽ 3വരെ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളിൽ കർഷക സംഘടനകൾ 'ട്രാക്ടർ മാർച്ച്' നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം), പഞ്ചാബ് കർഷക സംഘടനകളായ എസ്‌കെഎം (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) അംഗങ്ങൾ ചേർന്നാണ് ട്രാക്ടർ മാർച്ചുകൾ നടത്തുന്നത്. 2021ൽ ഡൽഹിയുടെ പ്രാന്തപ്രദേശത്ത് കർഷക പ്രക്ഷോഭത്തിനിടെ സമാനമായ ട്രാക്ടർ പരേഡ് നടന്നിരുന്നു.
കർഷക സമര നേതാവായ ജഗ്‌ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. വൈദ്യസഹായം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയിലാണ് പഞ്ചാബ് സര്‍ക്കാർ വിശദീകരണം നൽകിയത്. ഫെബ്രുവരി 14ലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജഗ്‌ജിത് സിംഗ് ദല്ലേവാള്‍ സമ്മതിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.