ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണം: ഹൈക്കോടതി

സംവരണ ആവശ്യം ഉന്നയിച്ച് പാലക്കാട് സ്വദേശി സി. കബീർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്
ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണം: ഹൈക്കോടതി
Published on


സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ആറ് മാസത്തിനകം സംവരണം ഏർപ്പെടുത്തണമെന്നാണ് നിർദേശം.



ട്രാന്‍സ്‌ജെൻഡർമാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേന്ദ്ര സർക്കാറും തമ്മിലെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സംവരണ ആവശ്യം ഉന്നയിച്ച് പാലക്കാട് സ്വദേശി സി. കബീർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.



സുപ്രീം കോടതി ട്രാൻസ്ജെൻഡർമാരുടെ അവകാശം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാൻ ഹൈക്കോടതി തന്നെ പല ഉത്തരവുകളിട്ടെങ്കിലും നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com