
പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പമ്പാവാലി, ഏയ്ഞ്ചൽവാലി സെറ്റിൽമെൻ്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. ഇതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ചേർത്ത് ഉടൻ ശുപാർശ സമർപ്പിക്കും.
ALSO READ : ഇനി വിശ്രമമാകാം; പുതുപ്പള്ളി സാധുവിനെ തിരികെ നാട്ടിൽ എത്തിച്ചു
മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന വന്യജീവി ബോർഡിൻ്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിന് മുൻപേ ആവശ്യം കേന്ദ്രത്തെ അറിയിക്കും.