ശബരിമലയിൽ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വർധനവ്; 29 ദിവസത്തിനിടെ 163 കോടിയിലേറെ രൂപ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലര ലക്ഷം ഭക്തരാണ് അധികമായി എത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു
ശബരിമലയിൽ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വർധനവ്; 29 ദിവസത്തിനിടെ 163 കോടിയിലേറെ രൂപ
Published on

ശബരിമലയിൽ വരുമാനത്തിലും തീർഥാടകരുടെ  എണ്ണത്തിലും വർധനവ്. 29 ദിവസത്തിനിടെ 163 കോടിയിലേറെ രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലര ലക്ഷം ഭക്തരാണ് അധികമായി എത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.


മണ്ഡലകാലം ആരംഭിച്ച് 29 ദിവസത്തിനുള്ളിലാണ് എല്ലാതരത്തിലും വർധനവുണ്ടായത്. 22 67 956 പേരാണ് ഇന്നലെ വരെ ദർശനം നടത്തിയത്. മുൻ ഇതേവർഷം ഈ കാലയളവിലേതിനെക്കാൾ 421 43 തീർത്ഥാടകരാണ് ഈ വർഷം ദർശനത്തിന് എത്തിയത്.

163,  89,20,204 രൂപയാണ് 29 ദിവസത്തെ ആകെ വരുമാനം. ഇതിൽ 52 കോടി കാണിക്കയായി ലഭിച്ചതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ,76 , 22 1481 രൂപയുടെ വർധനയാണ് ഉണ്ടായത്. അരവണ വിൽപനയിലൂടെ മാത്രം 82, 67,  67,050 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 65, 26, 47, 320 രൂപയായിരുന്നു.



മണ്ഡല സമാപനത്തോടനുബന്ധിച്ച് 22 ന് തങ്ക അങ്കി പുറപ്പെടും. 25 ന് വൈകിട്ട് സന്നിധാനത്തെത്തുന്ന തങ്ക അങ്കി ചാർത്തി വെകിട്ട് ദീപാരാധന നടക്കുമെന്നും ദേവസ്വം പ്രസിഡൻ്റ് അറിയിച്ചു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com