ചൂരൽമല ദുരന്തം: അർഹരായവരെ ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി

നോ ഗോസോണിൽ ഉൾപ്പെടാത്ത പ്രദേശത്തേക്ക് പോകാൻ പോലും പറ്റാത്ത എന്നാൽ സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു
ചൂരൽമല ദുരന്തം: അർഹരായവരെ ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി
Published on

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യണമെന്ന് താൻ ആഹ്വാനം ചെയ്യുന്നില്ല. പക്ഷെ മനസിലെങ്കിലും കേന്ദ്ര അവഗണന എന്നത് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തം ഉണ്ടായി 60 ദിവസത്തിനുള്ളിൽ തന്നെ ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങൾ തീരുമാനിച്ച തത്വത്തിൽ ഉത്തരവ് ഇറക്കി. നോ ഗോസോണിന് പുറത്ത് നിൽക്കുന്ന ആളുകളെ ഉൾപ്പെടുത്താനാണ് ഇന്നലത്തെ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നത്.

ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തിൽ പെട്ടവരെയാണ്. എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ആണ് ആദ്യം വീടുകൾ നിർമിക്കുക. 7സെൻറ് ഭൂമിയാകും ഇവിടെ വീട് നിർമിക്കാനായി നീക്കിവയ്ക്കുക. ആയിരം സ്ക്വയർ ഫീറ്റ് ആയിരിക്കും വീട്. സർക്കാർ നിശ്ചയിച്ചത് സ്പോൺസർമാർക്ക് 20 ലക്ഷം രൂപ എന്നാണ് കണക്കാക്കിയിട്ടുള്ളത്. അവർ 20 ലക്ഷം രൂപ അടച്ചാൽ മതി, മന്ത്രി അറിയിച്ചു.

ബാക്കി തുക മെറ്റീരിയൽസും അല്ലാതെയുമായി സർക്കാർ കണ്ടെത്തും. സ്പോൺസർ നൽകിയതിനേക്കാൾ കൂടുതൽ തുക വന്നാൽ അത് സർക്കാർ വഹിക്കും. ഭൂപതിവ് ചട്ടത്തിൻ്റെ ഭാഗമാണ് 12 വർഷം എന്നത്. നോ ഗോസോണിൽ ഉൾപ്പെടാത്ത പ്രദേശത്തേക്ക് പോകാൻ പോലും പറ്റാത്ത എന്നാൽ സാഹചര്യമാണ് ഉള്ളത്. റോഡ് പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആളുകളുണ്ട് അവർക്ക് വേണ്ടി നാല് പാലങ്ങളും എട്ട് റോഡും നിർമിക്കുമെന്നും, പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.



"പുഴയിൽ തൂണുകൾ ഇല്ലാത്ത തരത്തിൽ ആയിരിക്കും പാലം നിർമിക്കുക. നാളെ ഒരു ദുരന്തം ഈ മേഖലയിൽ ഉണ്ടായാൽ റെസ്ക്യൂ പോയിന്റ് ആയിരിക്കും ഈ പാലം. കടങ്ങൾ എഴുതി തള്ളണമെന്ന് കേന്ദ്ര നിവാരണ അതോറിറ്റി ഒരു യോഗം ചേർന്ന് ഉത്തരവ് പാസാക്കിയൽ തീരാവുന്നതേയുള്ളൂ ദേശസാൽകൃത ബാങ്കുകൾക്ക് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഒരു ഉത്തരവ് പുറത്താക്കിയാൽ അത് എഴുതിത്തളളും", മന്ത്രി വ്യക്തമാക്കി.



പട്ടിക തയ്യാറാക്കിയത് സർക്കാർ അല്ല ഡിഡിഎംഎ ആണ്. സർക്കാരിൻ്റെ ഒരു പ്രതിനിധി പോലും ഇതിൽ ഇടപെടുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ വാർഡ് മെമ്പർ വരെ ഉൾപ്പെട്ട ഡി ഡി എം എ ആണ് ലിസ്റ്റ് തയ്യാറാക്കിയത്. മന്ത്രി പറഞ്ഞു. "പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കും. ഇതിൽ പേടിയുടെ ആവശ്യമില്ല. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കേണ്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകും. 2A,2B ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും", മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com