യുഎസ് തെരഞ്ഞെടുപ്പ് : സ്വതന്ത്ര പ്രചരണം നിർത്തി, ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി റോബർട്ട് എഫ് കെന്നഡി

ദേശീയ പോളിംഗിൻ്റെ തുടക്കത്തിൽ ഏകദേശം 10% ആയിരുന്നു കെന്നഡിയുടെ വോട്ട് വിഹിതം. അഴിമതികൾക്കിടയിൽ കെന്നഡിയുടെ ജനപ്രീതി കുറഞ്ഞു
യുഎസ് തെരഞ്ഞെടുപ്പ് :   സ്വതന്ത്ര പ്രചരണം നിർത്തി, ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി  റോബർട്ട് എഫ് കെന്നഡി
Published on

യുഎസ് തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിൽ നിന്ന് കെന്നഡി കുടുംബത്തിൻ്റെ പിൻഗാമിയായ റോബർട്ട് എഫ് കെന്നഡി പിന്മാറി. റിപ്പബ്ലിക്കൻമാരിൽ നിന്നും ഡെമോക്രാറ്റുകളിൽ നിന്നും വോട്ട് നേടുമെന്ന് കരുതിയെങ്കിലും തൻ്റെ പ്രചാരണം താൽക്കാലികമായി നിർത്തിവെക്കുന്നു വെന്നും ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നുവെന്നും റോബർട്ട് എഫ് കെന്നഡി അറിയിച്ചു .

നിർണായകമായ സ്വിംഗ് സംസ്ഥാനങ്ങളിൽ ബാലറ്റിൽ നിന്ന് തൻ്റെ പേര് നീക്കം ചെയ്യുമെന്നും എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ബാലറ്റിൽ തുടരുമെന്നും വോട്ടർമാർക്ക് തനിക്ക് വോട്ട് ചെയ്യാമെന്നും കെന്നഡി പറഞ്ഞു. കെന്നഡിയുടെ പ്രചാരണം ഹാരിസിനും ട്രംപിനും ഒരു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കെന്നഡി വിവാദങ്ങളിൽ പെട്ടിരുന്നു. ഒരു മുൻ ബേബി സിറ്ററെ ആക്രമിച്ചുവെന്നാരോപിച്ചാണ് അദ്ദേഹം കുറ്റാരോപിതനായത്. ദേശീയ പോളിംഗിൻ്റെ തുടക്കത്തിൽ ഏകദേശം 10% ആയിരുന്നു കെന്നഡിയുടെ വോട്ട് വിഹിതം. അഴിമതികൾക്കിടയിൽ കെന്നഡിയുടെ ജനപ്രീതി കുറയുകയായിരുന്നു.

ക്യാംപെയിന് വേണ്ടിയുള്ള പണം സ്വരൂപിക്കാൻ അദ്ദേഹം പാടുപെട്ടുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ജൂലൈ അവസാനത്തോടെ 3.9 മില്യൺ ഡോളർ പണം ചെലവഴിച്ചതായും അതിൽ 3.5 മില്യൺ ഡോളർ കടവുമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈയിൽ നടത്തിയ പ്രചരണത്തിൽ കെന്നഡി 7 മില്യണിലധികം ചെലവഴിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിൻ പ്രശ്നങ്ങൾ, അതിർത്തിയിലെ കടുത്ത നയങ്ങൾ, എന്നിവയിൽ കെന്നഡി സ്വീകരിച്ച നടപടികൾ പ്രധാന സ്വിംഗ് സ്റ്റേറ്റുകളിൽ വോട്ട് ഉയർത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി റോബർട്ട് എഫ് കെന്നഡി രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com