ചെങ്ങന്നൂര്‍ ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; തുഴച്ചില്‍ക്കാരന് ദാരുണാന്ത്യം

മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരൻ പാണ്ടനാട് നടുവിലേത്ത് വിഷ്ണു (അപ്പു -22) ആണ് മരിച്ചത്.
ചെങ്ങന്നൂര്‍ ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; തുഴച്ചില്‍ക്കാരന് ദാരുണാന്ത്യം
Published on

ചെങ്ങന്നൂർ ചതയ ദിന ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തുഴച്ചിൽക്കാരന്‍ മരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരൻ പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു -22) ആണ് മരിച്ചത്.

മുതവഴി പള്ളിയോടവും, കോടിയാട്ട്കുളങ്ങര പള്ളിയോടവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വള്ളം മുങ്ങിയ ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. പത്ത് മിനിറ്റോളം വെള്ളത്തിൽ മുങ്ങി കിടന്ന വിഷ്ണുവിനെ പുറത്തെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്ത് സംഘർഷമുണ്ടായി. അപകടത്തെ തുടർന്ന് ഫൈനൽ മത്സരം ഉപേക്ഷിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com